Purgatory to Heaven. - April 2024

മരണശേഷം ഞാന്‍ നിനക്കു വേണ്ടി എന്താണ് ചെയ്യേണ്ടത്?

സ്വന്തം ലേഖകന്‍ 23-04-2023 - Sunday

“ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍” (വെളിപാട് 7: 14).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-23

ആവിലായിലെ വിശുദ്ധ ജോണ്‍ മരണക്കിടക്കയിലായിരിന്ന അവസ്ഥയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ചോദിച്ചു. 'നിന്റെ മരണത്തിനു ശേഷം ഞാന്‍ ഏറ്റവും കൂടുതലായി ചെയ്യുവാന്‍ ചെയ്യേണ്ടതെന്തൊക്കെയാണ്'. വിശുദ്ധന്റെ മറുപടി ഇപ്രകാരമായിരുന്നു “വിശുദ്ധ കുര്‍ബ്ബാനകള്‍, വിശുദ്ധ കുര്‍ബ്ബാനകള്‍. വിശുദ്ധ കുര്‍ബ്ബാനകള്‍ ഒഴികെ ബാക്കി ഒന്നും എനിക്കു വേണ്ട!”

വിചിന്തനം:

വിശുദ്ധ അല്‍ഫോണ്‍സസ് പറയുന്നു, "സ്വര്‍ഗ്ഗവും, ഭൂമിയും, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും, സമുദ്രങ്ങളും, മനുഷ്യരും, മാലാഖമാരുമുള്‍പ്പെടെയുള്ള എല്ലാ സൃഷ്ടികളും ദൈവത്തോട് താരതമ്യം ചെയ്യുമ്പോള്‍ അവ ഒന്നുമല്ല. അതിനാല്‍ തന്നെ നല്ലപ്രവര്‍ത്തികള്‍ ദൈവീകമാണെങ്കിലും അവ ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് തുല്ല്യമാവില്ല". നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ മരണപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »