News - 2025
ഫ്രാന്‍സിസ് പാപ്പ ഇന്തോനേഷ്യയിലേക്ക്?
സ്വന്തം ലേഖകന്‍ 21-01-2020 - Tuesday
ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സന്ദര്‍ശനത്തിന് ശേഷം ഇന്തോനേഷ്യന്‍ മുസ്ലീം നേതാവ് ഷെയ്ക്ക് യാഹിയ ചോലി സ്റ്റാക്വഫാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സെപ്തംബറിലായിരിക്കും സന്ദര്‍ശനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്തോനേഷ്യ സന്ദര്‍ശിക്കുവാന്‍ പാപ്പ നേരടെഹ് ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. അയല്‍ രാജ്യമായ ഈസ്റ്റ് തിമൂറും ദക്ഷിണ ശാന്ത സമുദ്രത്തിലെ രാജ്യമായ പാപ്പുവ ന്യൂഗിനിയും പാപ്പ സന്ദര്‍ശിക്കുമെന്ന സൂചന ഇസ്ളാമിക നേതാവ് നല്‍കിയിട്ടുണ്ട്.
ലോകത്തിലെ 12 ശതമാനം മുസ്ലീങ്ങളും പ്രതിനിധാനം ചെയ്യുന്ന രാജ്യമാണ് ഇന്തോനേഷ്യ. 24 ദശലക്ഷം ക്രൈസ്തവരാണ് ഇവിടെയുള്ളത്. ഇതില്‍ ഏഴു ദശലക്ഷം വിശ്വാസികളും കത്തോലിക്കരാണ്. 1970-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയും 1989-ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഈസ്റ്റ് തിമൂറിലെ 98 ശതമാനം ആളുകളും കത്തോലിക്കരാണ്. 1989-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യമാണ് പാപ്പുവ ന്യൂഗിനിയ. അപ്പസ്തോലിക സന്ദര്‍ശന വിഷയത്തില്‍ വത്തിക്കാന്‍ ഉടന്‍ പ്രതികരിക്കുമെന്നാണ് സൂചന.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)