India - 2025

നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 30 മുതല്‍

23-01-2020 - Thursday

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 30ന് ആരംഭിക്കും. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി മൂന്നിനാണ് കണ്‍വെന്‍ഷന്‍ സമാപിക്കുക.

വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, മോണ്‍.റൂഫസ് പയസലിന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും. വൈകിട്ട് 5 മുതല്‍ ആരംഭിക്കുന്ന ജപമാലയോടെയാണ് കണ്‍വെന്‍ഷന് തുടക്കമാവുന്നത്. കണ്‍വെന്‍ഷന് ശേഷം എല്ലാ റൂട്ടിലേക്കും കെഎസ്ആര്‍ടിസി സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ടെന്ന് കണ്‍വെന്‍ഷന്‍ കോ-ഓഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »