News - 2024

ലെബനോനിൽ ക്രൈസ്തവ സമൂഹത്തിന് പുതിയ പ്രതീക്ഷ: മന്ത്രിസഭയിൽ 10 ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 25-01-2020 - Saturday

ബെയ്റൂട്ട്: ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ പുതിയ ഭരണകൂടം അധികാരമേറ്റെടുക്കുവാനിരിക്കെ ക്രൈസ്തവര്‍ക്ക് പ്രതീക്ഷയേറെ. സാദ് ഹരീരി നേതൃത്വം നൽകിയ സർക്കാർ, മൂന്നുമാസം മുമ്പ് രാജിവെച്ച് ഒഴിഞ്ഞ ലെബനോനിൽ, പുതിയ സർക്കാർ അധികാരമേറ്റെടുക്കാൻ തയ്യാറെടുക്കുകയാണ്. 19 അംഗ മന്ത്രിസഭയിലെ, 10 മന്ത്രിമാരും ക്രൈസ്തവ വിശ്വാസികളാണ്. ഇതിൽ നാലുപേർ മാരോണൈറ്റ് സഭയിലെ അംഗങ്ങളും, മൂന്നുപേർ ഗ്രീക്ക് ഓർത്തഡോക്സ് സഭാംഗങ്ങളും, രണ്ടുപേർ ഗ്രീക്ക് കത്തോലിക്ക സഭാംഗങ്ങളും, ഒരാൾ അർമീനിയൻ സഭാംഗവുമാണ്. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിലെ മുൻ പ്രൊഫസറും സുന്നി ഇസ്ലാമുമായ ഹസൻ ഡിയാബയാണ് പുതിയ സർക്കാരിന് നേതൃത്വം നൽകുന്നത്.

ഏറെ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രഖ്യാപനങ്ങൾ നടന്നത്. പുതിയ സർക്കാർ അടുത്ത ആഴ്ച പാർലമെന്റിൽ വിശ്വാസ വോട്ട് തേടും. മുന്നണി സംവിധാനത്തിൽ രൂപംകൊണ്ട സർക്കാരായതിനാല്‍ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. മാരോണൈറ്റ് സഭയുടെ തലവനായ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായി പുതിയ സർക്കാരിന് അവസരം നൽകണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. നിരവധി മതവിഭാഗങ്ങളുള്ള ലെബനോനിലെ സർക്കാരിന്റെ തലവൻ സുന്നി വിഭാഗക്കാരനായിരിക്കണമെന്ന നിയമമുണ്ട്. പാർലമെന്റിലെ പ്രസിഡന്റ് പദവി ഷിയാ മുസ്ലീമിനും, രാജ്യത്തെ പ്രസിഡന്റ് സ്ഥാനം മാരോണൈറ്റ് വംശജനുമാണ് കാലങ്ങളായി നൽകി വരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »