India - 2024

ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായുള്ള സമീപനമാണ് പൗരത്വ ഭേദഗതി ബില്‍: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 27-01-2020 - Monday

തിരുവനന്തപുരം: ഭരണഘടന മുറുകെ പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായുള്ള സമീപനമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. അതിരൂപതയുടെ അഭിമുഖ്യത്തിൽ ഇന്നലെ റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദരവോടുകൂടി, ബഹുമാനത്തോടുകൂടി അഭിമാനത്തോടുകൂടി നമ്മൾ മുറുകെ പിടിക്കുന്നതാണ് ഭരണഘടന. സുവിശേഷ മൂല്യങ്ങൾ തന്നെയാണ് ഭരണഘടനയിൽ തെളിഞ്ഞുകാണുന്നത്.ആ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ഭരണഘടനാ സംരക്ഷണ ദിനാചരണത്തിലൂടെ ഭാരത ജനതയുടെ മുൻപിൽ പ്രകടിപ്പിക്കുന്നത് നമ്മുടെ നിലപാടാണ്. ശക്തമായ രീതിയിൽ ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടു അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു ഏതു ത്യാഗവും സഹിച്ചു മുൻപോട്ട് പോകാമെന്ന് പ്രതിജ്ഞ നമുക്ക് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »