India - 2024

സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ഇന്നു മുതല്‍

സ്വന്തം ലേഖകന്‍ 28-01-2020 - Tuesday

കൊച്ചി: ആശയവിനിമയത്തിനായുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ ഇന്ത്യന്‍ ചാപ്റ്ററായ സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ഇന്നു മുതല്‍ 31 വരെ നടക്കും. 'ബില്‍ഡിംഗ് ഹ്യൂമണ്‍ കമ്യൂണിറ്റീസ് ത്രൂ മീഡിയ' എന്നതാണ് ഇത്തവണത്തെ മുഖ്യവിഷയം. 28ന് രാവിലെ 9.30ന് കെആര്‍എല്‍സിബിസി- കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. സിബിസിഐ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സാല്‍വദോര്‍ ലോബോയും മറ്റു വൈദികരും സഹകാര്‍മികരായിരിക്കും.

11.15ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പ് ഡോ. സാല്‍വദോര്‍ ലോബോ, സിഗ്‌നീസ് ദേശീയ അധ്യക്ഷന്‍ ഫാ. സ്റ്റാന്‍ലി കോയിച്ചിറ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് ശശി തരൂര്‍ എംപിയുമായുള്ള സംവാദം. സിഗ്‌നീസ് കേരള പ്രസിഡന്റ് ഫാ. റാഫി കൂട്ടുങ്കല്‍ സ്വാഗതവും സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ നന്ദിയും പറയും. ഉച്ചകഴിഞ്ഞ് 2.30നുള്ള ആദ്യ സെഷനില്‍ 'റോള്‍ ഓഫ് മീഡിയ ഇന്‍ ദ കണ്ടംപററി നാഷണല്‍ സിനാറിയോ' എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ സംസാരിക്കും. ജെക്കോബി മോഡറേറ്ററായിരിക്കും.


Related Articles »