India - 2025
മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാതെ: സിഗ്‌നിസ് സമ്മേളനത്തില്‍ ശശി തരൂര്‍
29-01-2020 - Wednesday
കൊച്ചി: ശരിയും തെറ്റും തിരിച്ചറിയാതെയാണു പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതെന്നു ഡോ. ശശി തരൂര്‍ എംപി. ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആശയവിനിമയത്തിനുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ ഇന്ത്യന്‍ ചാപ്റ്ററായ സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ രൂപപ്പെടുത്തുന്‌പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. മാധ്യമപ്രവര്‍ത്തകര്‍ ശരിയായ വാര്‍ത്തകളെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെആര്‍എല്‍സിസി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, സിബിസിഐ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സാല്‍വദോര്‍ ലോബോ, സിഗ്‌നിസ് ദേശീയ അധ്യക്ഷന്‍ ഫാ. സ്റ്റാന്‍ലി കോയിച്ചിറ, സിഗ്‌നിസ് കേരള പ്രസിഡന്റ് ഫാ. റാഫി കൂട്ടുങ്കല്‍, സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 'റോള്‍ ഓഫ് മീഡിയ ഇന്‍ ദ കണ്ടംപററി നാഷണല്‍ സിനാറിയോ' എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ സംസാരിച്ചു.
'ജീവനാദം' മുഖ്യപത്രാധിപര്‍ ജെക്കോബി മോഡറേറ്ററായി. രണ്ടാം സെഷനില്‍ 'ഇന്റര്‍ഫേസ് ഓണ്‍ ഫ്രീഡം ഓഫ് സ്പീച്ച്' എന്ന വിഷയത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രഭാഷണം നടത്തി. ഡോ. മഗിമൈ പ്രകാശം മോഡറേറ്ററായിരുന്നു. നേരത്തെ ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഇന്നു രാവിലെ 7.15ന് ദിവ്യബലി. ബിഷപ്പ് ഡോ. സാല്‍വദോര്‍ ലോബോ മുഖ്യകാര്‍മികനാകും. വിവിധ വിഷയങ്ങളില്‍ ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഡോ. മേരി റജീന, റവ. ഡോ. ഗാസ്പര്‍ സന്ന്യാസി എന്നിവര്‍ സംസാരിക്കും. നിര്‍മല്‍രാജ്, സിസ്റ്റര്‍ ജോയന്ന ഡിസൂസ, ഫാ. സ്റ്റാന്‍ലി കോയിച്ചിറ എന്നിവര്‍ മോഡറേറ്റര്‍മാരാകും. വൈകുന്നേരം സമ്മേളന പ്രതിനിധികള്‍ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക സന്ദര്‍ശിക്കും. സമ്മേളനം 31നു സമാപിക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)