News - 2024

നൈജീരിയയില്‍ തടങ്കലിലായിരിന്ന സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിതരായി

സ്വന്തം ലേഖകന്‍ 01-02-2020 - Saturday

കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് നിന്നും തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിപ്പിക്കപ്പെട്ടു. തടങ്കലിലായിരിന്ന മൂന്നു സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിതരായ വിവരം ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഒരാള്‍ ഗുരുതര പരിക്കുകളോടെ മോചിതനായിരിന്നു. വൈദിക വിദ്യാര്‍ത്ഥികള്‍ മോചിതരായ വിവരം സെമിനാരി രെജിസ്ട്രാര്‍ ജോയല്‍ ഉസ്മാനാണ് ഇന്നലെ വ്യക്തമാക്കിയത്. തട്ടിക്കൊണ്ടുപോകപ്പെട്ട നാലു പേരും ഒന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.

ജനുവരി എട്ടിന് രാത്രി പത്തു മണിക്ക് ശേഷം ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോകുകയായിരിന്നു. നിലവില്‍ ഗുഡ് ഷെപ്പേഡ് സെമിനാരിയില്‍ 270 വിദ്യാര്‍ത്ഥികളാണുള്ളത്. അതേസമയം തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ആരെന്ന്‍ ഇത് വരെ വ്യക്തമായിട്ടില്ല. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ക്രൈസ്തവ മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »