News - 2024

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ സെമിനാരി വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 03-02-2020 - Monday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്ന്‍ തട്ടിക്കൊണ്ടുപോയ നാലു സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള മൈക്കല്‍ നാഡിയാണ് കൊല്ലപ്പെട്ടത്. സൊകോട്ടോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യു ഹസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ മൂന്ന്‍ സെമിനാരി വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചിരിന്നെങ്കിലും മൈക്കലിനെ കാണാനില്ലായിരിന്നു. അതീവ വേദനയോടെയാണ് വാര്‍ത്ത ശ്രവിച്ചതെന്നും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും രൂപത സെമിനാരി രജിസ്ട്രാര്‍ ഫാ. ജോയല്‍ ഉസ്മാന്‍ പറഞ്ഞു.

രാജ്യം കടന്നു പോകുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ളവരുടെ പ്രാര്‍ത്ഥന ഉയരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനുവരി എട്ടിനാണ് കടൂണയിലെ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറിയ ആയുധധാരികൾ, വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോയത്. സെമിനാരിയില്‍ 270 വിദ്യാര്‍ത്ഥികളാണു പഠനം നടത്തിക്കൊണ്ടിരിന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »