Arts - 2024

മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്രിസ്തു രൂപം തിരുവല്ലയില്‍

സ്വന്തം ലേഖകന്‍ 04-02-2020 - Tuesday

തിരുവല്ല: ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുവാന്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ക്രിസ്തു ശില്പം ഒരുങ്ങുന്നു. മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമെന്ന ഖ്യാതിയാണ് ഇതിനുള്ളത്. 2014 ഡിസംബര്‍ ഒന്നിനാണ് 368 സെ.മി ഉയരവും 2400 കിലോ ഭാരവും 55 മി.മീ ഘനവുമുള്ള ക്രിസ്തു ശില്‍പ്പം സ്ഥാപിച്ചത്. ഒന്നര വര്‍ഷം കൊണ്ട് മൂന്ന് ഘട്ടമായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ചെമ്പ് വെളുത്തീയം, നാകം എന്നിവ പ്രത്യേക ആനുപാദത്തില്‍ ചേര്‍ത്ത് ഉരുക്കിയെടുത്ത ലോഹമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി ബാലകൃഷ്ണന്‍ ആചാരിയാണ് ശില്പി. ഇതുമായി ബന്ധപ്പെട്ട വേള്‍ഡ് റെക്കോര്‍ഡ് പ്രഖ്യാപനം ഫെബ്രുവരി 10ന് നടത്തും. അന്നേ ദിവസം സര്‍ട്ടിഫിക്കറ്റും അംഗികാരമുദ്രയും അന്താരാഷ്ട്ര ഗിന്നസ് ജൂറി ചെയര്‍മാന്‍ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ ഡോ. യോഹന്നാന് സമ്മാനിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 12