Arts - 2025
ഇംഗ്ലീഷ് ബൈബിള്‍ പൂര്‍ണ്ണമായും കൈപ്പടയിൽ എഴുതി കോളേജ് അഡ്മിനിസ്‌ട്രേറ്ററായ സന്യാസിനി
സ്വന്തം ലേഖകന്‍ 23-01-2020 - Thursday
കോഴിക്കോട്: ഇന്ന് ലോക കൈയെഴുത്തുദിനം. ഇംഗ്ലീഷ് ബൈബിള്‍ പൂര്‍ണ്ണമായും കൈപ്പടയിൽ എഴുതി ശ്രദ്ധയാകര്‍ഷിക്കുകയാണ് കോഴിക്കോട് കൈതപ്പൊയിൽ ലിസ്സ കോളേജ് അഡ്മിനിസ്‌ട്രേറ്ററായ സിസ്റ്റർ റോസറ്റ്. 2018 സെപ്റ്റംബർ എട്ടിന് തുടങ്ങി 2019 ഒക്ടോബർ ഒന്നിനു എഴുത്ത് പൂർത്തിയാക്കുമ്പോള്‍ സിസ്റ്ററിന്റെ ദൌത്യത്തിന് വേണ്ടി വന്നത് ആകെ 387 ദിവസം. പഴയനിയമത്തിൽ 1060 അധ്യായങ്ങളും പുതിയ നിയമത്തിൽ 237 അധ്യായങ്ങളുമുണ്ട്. പഴയനിയമം പൂർത്തിയാക്കാൻ 2240 പേജുകളും പുതിയ നിയമം പൂർത്തിയാക്കാൻ 654 പേജുകളും എടുത്ത സിസ്റ്റര്‍ ആകെ 2894 പേജുകൾ കൊണ്ട് ബൈബിള്‍ പൂര്‍ണ്ണമായും കൈപ്പടയിലാക്കി. എറണാകുളം പി.ഒ.സി.യിൽനിന്ന് ബൈബിൾ പകർത്തിയെഴുതുന്നത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചതെന്നും കുറെ നാളുകളായി ബൈബിൾ സ്വന്തം കരംകൊണ്ട് പകർത്തിയെഴുതണമെന്ന് ഉൾവിളിയുണ്ടായിരിന്നതായും സിസ്റ്റര്‍ പറയുന്നു.
സന്യാസിനിവ്രതം സ്വീകരിച്ചിരിക്കുന്ന തനിക്ക് ദൈവത്തോടുള്ള സ്‌നേഹം പ്രകടമാക്കാൻ ബൈബിൾ വായിക്കുന്നതിനെക്കാളുപരി എഴുതുകയാണ് വേണ്ടതെന്ന ചിന്തയും ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയായിരിന്നുവെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. മിഷ്ണറി സിസ്‌റ്റേഴ്‌സ് ഓഫ് ക്യൂൻ ഓഫ് അപ്പോസ്തലേറ്റ് അംഗമായ സിസ്റ്റര്‍ റോസറ്റ് മംഗലാപുരം സെയ്‌ന്റ് ഇഗ്നേഷ്യസ് ഹോസ്പിറ്റൽ, ഫാദർ മുള്ളേഴ്‌സ് ഹോസ്പിറ്റൽ, ബാംഗ്‌ളൂർ സെയ്‌ന്റ് ജോൺസ് മെഡിക്കൽ കോളേജ്, തമിഴ്‌നാട് ധർമപുരി, നിർമല ലെപ്രസി സെന്റർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സിസ്റ്റർ റോസറ്റ് സന്യാസിനി വ്രതം സ്വീകരിച്ചിട്ട് നാല്‍പ്പതു സംവത്സരം പിന്നിട്ടിരിക്കെയാണ് ശ്രദ്ധേയമായ ദൌത്യം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക