Arts
നൊവേനയ്ക്കല്ല, വിശുദ്ധ കുര്‍ബാനയ്ക്കാണ് പ്രാധാന്യം: ഫിയാത്ത് മിഷന്റെ വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍ 18-01-2020 - Saturday
അന്തോണീസ് പുണ്യാളന്‍റെ മുന്‍പില്‍ ചെന്ന്‍ പരാതി പറയുന്ന പോളേട്ടന്‍. 'ഏഴു ചൊവ്വാഴ്ച മുടങ്ങാതെ നൊവേന കൂടിയിട്ടുണ്ട്, ഇന്ന് കൂടാന്‍ പറ്റിയിട്ടില്ല, പകരം ഭാര്യയെ പറഞ്ഞുവിട്ടിട്ടുണ്ട്, എന്റെ എല്ലാം കാര്യം ശരിയാക്കണം'. ഫിയാത്ത് മിഷന്‍ കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവെച്ച അഞ്ചു മിനിറ്റ് മാത്രമുള്ള ഒരു ഹൃസ്വ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇത്. നൊവേനക്കല്ല, വിശുദ്ധ കുര്‍ബാനയ്ക്കാണ് പ്രാധാന്യമെന്ന്‍ ശക്തമായി വിളിച്ചോതുന്ന ഈ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോള്‍ എന്ന മനുഷ്യന്റെ രസകരമായ പരാതി പറച്ചിലിന് വിശുദ്ധ അന്തോണീസ് പറഞ്ഞുവിട്ട ആള്‍ എന്ന നിലയില്‍ സന്യാസ വേഷം ധരിച്ച ഒരു വ്യക്തി നല്‍കുന്ന മറുപടിയാണ് വീഡിയോയുടെ ഇതിവൃത്തം.
വിശുദ്ധരോട് മദ്ധ്യസ്ഥം യാചിക്കുന്നതിനേക്കാൾ വിശുദ്ധരായിത്തീരാനാണ് ശ്രമിക്കേണ്ടതെന്നും വിശുദ്ധരല്ല ദൈവമാണ്, നമ്മെ അനുഗ്രഹിക്കുന്നതെന്നുമുള്ള ശക്തമായ സന്ദേശം വീഡിയോയില്‍ പങ്കുവെയ്ക്കപ്പെടുന്നു. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ നിറസാന്നിധ്യത്തെ മറന്ന്‍ അമിതമായ രീതിയില്‍ വിശുദ്ധരുടെ പിന്നാലെ പായുന്നവര്‍ക്ക് ശക്തമായ ഉള്‍ക്കാഴ്ചയാണ് വീഡിയോ നല്‍കുന്നത്. ഒരു ദിവസത്തിനകം 11,000-ല്‍ അധികം പേരാണ് ഈ വീഡിയോ യൂട്യൂബില്‍ മാത്രം കണ്ടിരിക്കുന്നത്. ഫേസ്ബുക്കിലെ മിക്ക പേജുകളിലും ഈ വീഡിയോ പങ്കുവെയ്ക്കപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക