Arts - 2025
പ്രതിഷേധത്തിന് ഫലം: ഗാന്ധിജിയുടെ ഇഷ്ട്ട ക്രിസ്തീയ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഴങ്ങും
സ്വന്തം ലേഖകന്‍ 25-01-2020 - Saturday
ന്യൂഡൽഹി: മഹാത്മ ഗാന്ധി ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ടിരിന്ന ക്രിസ്തീയ ഗാനം 'എബൈഡ് വിത്ത് മി' റിപ്പബ്ലിക് ദിനത്തിന്റെ സമാപന ആഘോഷത്തില്‍ ഒഴിവാക്കിയ നടപടി അധികൃതര്‍ പിന്‍വലിച്ചു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ‘എബൈഡ് വിത്ത് മീ’ ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിൽ നിന്നൊഴിവാക്കില്ലെന്ന് കരസേന വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഗാനം ഒഴിവാക്കുന്നതെന്നാണ് നേരത്തെ അധികൃതര്‍ പറഞ്ഞത്. സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ എഴുത്തുകാരനായ ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് രചിച്ച ഈ ഗാനമാണ് 'എബൈഡ് വിത്ത് മി'. 45 മിനിറ്റ് നീളുന്ന റിപ്പബ്ലിക് ദിന വാദ്യങ്ങളില്‍ ആലപിക്കുന്ന ഏക ഇംഗ്ലീഷ് ഗാനം കൂടിയാണിത്. 'എബൈഡ് വിത്ത് മി' വായിക്കുമ്പോള്‍ രാഷ്ട്രപതിഭവന്‍ സ്ഥിതിചെയ്യുന്ന റെയ്‌സിന ഹില്‍സിലെ വിളക്കുകള്‍ തെളിയുന്നതോടെയാണു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സമാപിക്കുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക