News - 2024

ലവ് ജിഹാദ്, രൂപതകളില്‍ നിന്നുള്ള വിവരങ്ങളുടെ വെളിച്ചത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്: സീറോ മലബാര്‍ സഭ

സ്വന്തം ലേഖകന്‍ 04-02-2020 - Tuesday

കാക്കനാട്: ലവ് ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന ദുരുദ്ദേശ്യപരമായ മതാന്തര പ്രണയങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്താവനയുമായി സീറോ മലബാര്‍ സഭ. മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതുപോലെ, സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതന്തരപ്രണയങ്ങളെക്കുറിച്ചും അനുബന്ധപ്രശ്‌നങ്ങളെക്കുറിച്ചുമുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് സഭാനേതൃത്വം വ്യക്തമാക്കി.

ഇസ്ലാം മതവുമായി എന്നും നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായി കണക്കിലെടുത്ത് കേസുകളില്‍ അന്വേഷണം നടത്തണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് ഈ ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ വിഷയത്തിലുള്ള സഭയുടെ ആവശ്യത്തെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ അവതരിപ്പിച്ച് മതവിദ്വേഷം വളര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ചില തലങ്ങളില്‍ നടക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭയുടെ പൊതുകാര്യകമ്മീഷന്‍ വിലയിരുത്തി.

അത്തരം നീക്കങ്ങളോട് സഭ ശക്തമായി വിയോജിക്കുന്നു. ചാനലുകളിലും ഇതര വാര്‍ത്താമാധ്യമങ്ങളിലും ഈ വിഷയം സജീവമാക്കി നിര്‍ത്തുന്നതു വഴി കേരളത്തില്‍ നിലനില്‍ക്കുന്ന മതസാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ഒരു കോട്ടവും വരരുത് എന്നതാണ് സീറോമലബാര്‍ സഭയുടെ ആഗ്രഹം. ഇക്കാര്യത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »