India - 2025
ഭ്രൂണഹത്യ 24 ആഴ്ച വരെ ദീര്‍ഘിപ്പിച്ച തീരുമാനം അപലപനീയം: ചങ്ങനാശേരി അതിരൂപത
09-02-2020 - Sunday
ചങ്ങനാശേരി: ഭ്രൂണഹത്യ 24 ആഴ്ച വരെയാകാമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി പാസ്റ്ററല്‍ കൗണ്‍സില്‍. ജീവന്‍ അമൂല്യമാണ്. അതു ദൈവത്തിന്റെ ദാനമാണ്. ഈ സത്യത്തെ മറച്ചുകൊണ്ടുള്ള നീക്കം ചെറുക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ദളിത് ക്രൈസ്തവരെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള സുപ്രീം കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ആര്‍ജവത്തോടെ നടപ്പിലാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. മാതൃകാപരമായി ദൈവസ്വഭാവത്തില്‍ ജീവിക്കേണ്ടവരാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി. തങ്കച്ചന്‍ പൊന്‍മാങ്കന്‍, റോയി പൊന്‍മാങ്കന്‍, ഡോ.ഡൊമിനിക് ജോസഫ്, ഡോ.രേഖ മാത്യൂസ്, ആന്റണി തോമസ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജോസുകുട്ടി കുട്ടംപേരൂര്‍, ഷിജോ ജേക്കബ് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ ഊന്നല്‍ നല്‍കുന്ന സുസ്ഥിര വികസനം എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 206 കൗണ്‍സില്‍ അംഗങ്ങള്‍ക്കും തുണിസഞ്ചികള്‍ വിതരണം ചെയ്തു.
കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക.
നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)