News - 2024

ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷം: പാപ്പയുടെ ഇടപെടല്‍ തേടി മധ്യപൂര്‍വ്വേഷ്യന്‍ മെത്രാന്മാര്‍

സ്വന്തം ലേഖകന്‍ 10-02-2020 - Monday

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയും പലായനം സംബന്ധിച്ചു സിറിയ, ഈജിപ്ത്, ഇറാഖ്, ലെബനോൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് പാത്രിയാർക്കീസുമാർ മാർപാപ്പയുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിൽ ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകളും, അഭയാർത്ഥി പ്രവാഹവുമാണ് പ്രധാനമായും ചർച്ചാവിഷയങ്ങളായത്. കൽദായ കത്തോലിക്ക സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയും, മാരോണൈറ്റ് പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ബെച്ചാറ റായിയുമടക്കമുള്ള പ്രതിനിധികള്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഗുരുതരമായ പ്രതിസന്ധിയിലൂടെ ക്രൈസ്തവർ കടന്നു പോകുന്നതിനാലും, ക്രൈസ്തവർ കൂട്ടത്തോടെ പശ്ചാത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനാലുമാണ് മാർപാപ്പയെ സന്ദര്‍ശിച്ച് കാര്യങ്ങൾ സംസാരിക്കാൻ തീരുമാനിച്ചതെന്ന് സിറിയൻ സഭയുടെ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് യൂസഫ് യൂനാൻ പറഞ്ഞു.

നിലവിലെ സാഹചര്യം തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നതാണെന്നും, ആത്മീയമായ സഹായങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന വിശ്വാസികൾക്ക് നൽകാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടിയും മറ്റ് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ശബ്ദമുയർത്തുന്നത് വത്തിക്കാൻ തുടരണമെന്നും ഇഗ്നേഷ്യസ് യൂസഫ് യൂനാൻ പറഞ്ഞു. നിലവില്‍ ചെയ്യുന്ന സഹായങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ ക്രൈസ്തവർക്ക് സ്വന്തം ജന്മ സ്ഥലത്ത് തന്നെ തുടരാൻ സഹായം ചെയ്യണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെട്രോ പരോളിനുമായും പാത്രിയർക്കീസുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »