India - 2025
ജീവനു വില കല്‍പിക്കാത്തവരാണു ഗര്‍ഭഛിദ്രം നിയമാനുസൃതമാക്കുന്നത്: മാര്‍ ജോസഫ് പെരുന്തോട്ടം
12-02-2020 - Wednesday
ചങ്ങനാശേരി: ജീവനു വില കല്‍പിക്കാത്തവരാണു ഗര്‍ഭഛിദ്രം നിയമാനുസൃതമാക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ജീവന്‍ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ എംടിപി ആക്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്തുസംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗര്‍ഭഛിദ്രകാലാവധി 24 ആഴ്ചവരെ ദീര്‍ഘിപ്പിക്കാനുള്ള നടപടി ഒരുവിഭാഗം ജനങ്ങളെ മാത്രമല്ല മനുഷ്യരാശിയെ മുഴുവന്‍ ബാധിക്കുന്നതിനാലാണ് ഇക്കാര്യത്തിനെതിരേ സഭ സമരരംഗത്ത് പ്രവര്‍ത്തിക്കുന്നത്. മനുഷ്യജീവനെ നശിപ്പിക്കാനുള്ള നിയമം പരിഷ്‌കൃത സമൂഹത്തിനു യോജിക്കാനും ദൈവവിശ്വാസികള്‍ക്ക് അംഗീകരിക്കാനും കഴിയില്ലെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത്. റാലി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്ത് സമാപിച്ചു. വായ്മൂടി കെട്ടിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നു. അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രോലൈഫ് കോ ഓര്‍ഡിനേറ്റര്‍ എബ്രഹാം പുത്തന്‍കളം വിഷയാവതരണ പ്രസംഗം നടത്തി.
സീറോ മലബാര്‍ ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, ഫാമിലി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിജോ പുത്തന്‍പറന്പില്‍, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി, പിതൃവേദി അതിരൂപത പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, മാതൃവേദി അതിരൂപതാ പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, പ്രോലൈഫ് സെല്‍ സെക്രട്ടറി റെജി ആഴാഞ്ചിറ, പ്രിന്‍സ് ചക്കാല, ബൈജു ആലഞ്ചേരി, ടോമിച്ചന്‍ കാവാലം എന്നവര്‍ പ്രസംഗിച്ചു. ലിസാ മറിന്‍ മോട്ടി അമ്മേ എനിക്കും ജീവിക്കാന്‍ അവകാശമുണ്ട് എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ എന്ന ഗാനം ആലപിച്ചു. മൈലാടി സെന്റ് ആന്റണീസ് പ്രോലൈഫ് സെല്‍ അവതിപ്പിച്ച 'അമ്മേ എന്നെ കൊല്ലല്ലെ' തെരുവു നാടകവും ഉണ്ടായിരുന്നു.
കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)