Arts - 2025
ഈസ്റ്ററിന് ഒരുക്കമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി
14-02-2020 - Friday
റോം: ഈ വര്‍ഷത്തെ ഈസ്റ്ററിന് ഒരുക്കമായി വത്തിക്കാന്‍ സ്‌പെഷ്യല്‍ പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കി. ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ക്കു രൂപം നല്‍കിയ ജര്‍മ്മന്‍ കലാകാരന്‍ ഹെയ്ന്‍റിച്ച് ഹോഫ്മാന്‍ വരച്ച ഉത്ഥിതനായ ക്രിസ്തുവിന്റെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.15 യൂറോയാണ് വില. 1824 -1911 കാലഘട്ടത്തില്‍ ജീവിച്ച ഹോഫ്മാന്‍ വരച്ച ഗത്സെമനിലെ യേശുവിന്റെ സഹനം വ്യക്തമാക്കുന്ന ചിത്രവും യേശുവിന്റെ മൃതസംസ്കാരത്തിന്റെ ചിത്രവും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക