India - 2025
സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഓര്‍ത്തഡോക്‌സ് സഭയുടെ ബഡ്ജറ്റ്
സ്വന്തം ലേഖകന്‍ 15-02-2020 - Saturday
കോട്ടയം: ആരോഗ്യ പരിപാലനം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, തുടങ്ങിയ പദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കി 2020-21ലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബഡ്ജറ്റ്. വിവിധ ഷെഡ്യൂളുകളിലായി 790 കോടിയുടെ ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മനാണ് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ബജറ്റ് അവതരിപ്പിച്ചത്.
പദ്ധതികളുടെ നടത്തിപ്പിനുളള പ്രധാന വരുമാന സ്രോതസ് കാതോലിക്കദിന പിരിവിലൂടെ ലഭിക്കുന്ന സംഭാവനയാണ്. ജാതിമതഭേദമെന്യേയുളള വിവാഹ ധനസഹായം, ഭവന നിര്‍മാണം, എന്നിവയ്ക്കായി 80 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ഡയാലിസിസ് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പദ്ധതിയായ 'സഹായ ഹസ്തം' ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നവര്‍ക്കു പരിശീലനം നല്‍കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനായി 10 ലക്ഷം രൂപയും വകയിരുത്തി.
കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക