Arts - 2025
‘ചിൽഡ്രൻ ആർ ഹോപ്പ്’: കുട്ടികൾക്കുവേണ്ടിയുള്ള പാപ്പയുടെ പുസ്തകം പ്രസിദ്ധീകരിച്ചു
സ്വന്തം ലേഖകന്‍ 18-02-2020 - Tuesday
വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്ക് വേണ്ടി ഫ്രാൻസിസ് മാർപാപ്പയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ‘ചിൽഡ്രൻ ആർ ഹോപ്പ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. മറ്റുള്ളവരുമായുള്ള പങ്കവയ്ക്കല്‍, സ്വീകാര്യത, സ്നേഹം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഹ്രസ്വവും ലളിതവുമായ പാഠങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പുസ്തകം കുട്ടികളിലേക്ക് എത്തുക. 'ലാ സിവില്‍ത്താ കത്തോലിക്ക' എന്ന ഇറ്റാലിയന്‍ മാസികയുടെ ഡയറക്ടർ ഫാ. അന്‍റോണിയോ സ്പദാരോ എസ് ജെയാണ് ഈ പാഠങ്ങള്‍ തിരഞ്ഞെടുത്തത്. 2016ൽ ഇംഗ്ലീഷിൽ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച 'പ്രിയ ഫ്രാൻസിസ് പാപ്പ' എന്ന പുസ്തകം ചിത്രീകരിച്ച ഷെറി ബോയ്ദാണ് ഈ പുസ്തകവും ചിത്രീകരിച്ചിരിക്കുന്നത്.
വത്തിക്കാനിലെ കുട്ടികള്‍ക്കായുള്ള ആശുപത്രി ബംബീനോ ജെസു ഡയറക്ടർ മരിയെല്ല ഹാനോക്കിന്‍റെയും, ജനതകള്‍ക്കായുള്ള സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പുതിയ മേധാവി കർദ്ദിനാൾ ലൂയിസ് ടാഗ്ലിന്‍റെയും സാന്നിധ്യത്തിലായിരിന്നു പ്രകാശനം. കുട്ടികളില്ലാത്തിടത്ത് ഭാവിയില്ലായെന്ന് പ്രകാശനവേളയില്‍ കർദ്ദിനാൾ ടാഗിൾ പറഞ്ഞു. സന്തോഷത്തിന്‍റെയും ഊർജ്ജത്തിന്‍റെയും ജീവിതത്തിന്‍റെയും ചിത്രങ്ങൾ നിറഞ്ഞ പുസ്തകം ശുദ്ധവായു നല്‍കുന്നുവെന്ന ആശ്വാസം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളെ കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും സ്വന്തം പ്രതിബിംബം കാണുന്ന ഒരു കണ്ണാടിയാണ് കുട്ടികളെന്നും പുസ്തകത്തിന്‍റെ ആദ്യ പേജിൽ തന്നെ മാർപാപ്പ കുറിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക