News - 2025

ലിബിയന്‍ രക്തസാക്ഷികളുടെ സ്മാരകം യാഥാര്‍ത്ഥ്യമായി

സ്വന്തം ലേഖകന്‍ 18-02-2020 - Tuesday

ലിബിയയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട രക്തസാക്ഷികളുടെ സ്മാരകം അനാച്ഛാദനം ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ 21 രക്തസാക്ഷികളിൽ ഭൂരിഭാഗം പേരുടെയും നാടായ മിന്യ പ്രവിശ്യയിലെ അൽ ഔർ ഗ്രാമത്തിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി പതിനഞ്ചാം തിയതി നടന്ന അനാച്ഛാദനത്തില്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വലിയ ക്രിസ്തു രൂപത്തിന് മുന്നിൽ കൈകൾ പിന്നിലേയ്ക്ക് കെട്ടി മുട്ടുകുത്തി നിൽക്കുന്ന 21 പേരാണ് സ്മാരക ശില്പത്തില്‍ ഉള്ളത്.

2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »