News - 2025
നൈജീരിയയില്‍ ബന്ധിയാക്കിയ കത്തോലിക്ക വൈദികന്‍ മോചിതനായി
സ്വന്തം ലേഖകന്‍ 19-02-2020 - Wednesday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കഴിഞ്ഞ വെള്ളിയായാഴ്‌ച ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി ബന്ധിയാക്കിയ കത്തോലിക്ക വൈദികന്‍ മോചിതനായി. യുറോമി രൂപതയിലെ ഫാ. നിക്കോളാസ് ഒബോ എന്ന വൈദികനെ ഇന്നലെ മോചിപ്പിക്കുകയായിരിന്നുവെന്ന് രൂപതാ അധികൃതർ അറിയിച്ചു. വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും രൂപത നേതൃത്വം പ്രസ്താവനയില്‍ കുറിച്ചു. അതേസമയം ഫെബ്രുവരി 13ന് നൈജീരിയയിൽ നിന്നും നിരവധി കുട്ടികളെ അക്രമികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. അവരെക്കുറിച്ചുള്ള ഒരു വിവരവും ഇനിയും ലഭ്യമായിട്ടില്ല.
ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി ക്രൈസ്തവ വംശഹത്യയെ കൂടെക്കൂടെ അപലപിക്കുന്നുണ്ടെങ്കിലും വിശ്വാസികളുടെ സംരക്ഷണത്തിനും നിലനില്‍പ്പിനും വേണ്ടി നാളിതു വരെയായി കാര്യമായി ഒന്നും ചെയ്തിട്ടില്ല. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം രൂക്ഷമാണ്. 2018-ല്‍ ഡൊണാള്‍ഡ് ട്രംപ് നൈജീരിയന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ക്രൈസ്തവ നരഹത്യ ശക്തമായി അപലപിച്ചിരിന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.