India - 2025
സുറിയാനി ക്രിസ്ത്യാനികള്‍ക്കുള്ള സംവരണം: അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാന്‍
20-02-2020 - Thursday
തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സിലും അഡ്മിഷനിലും സുറിയാനി ക്രിസ്ത്യാനികള്‍ക്കും മറ്റു സംവരണേതര വിഭാഗങ്ങള്‍ക്കുമായി അനുവദിച്ചു നല്‍കിയ 10 ശതമാനം സാമ്പത്തിക സംവരണം (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ ഇഡബ്‌ള്യുഎസ്) ലഭിക്കുന്നതിന്, അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റിനുമായുള്ള ഓണ്‍ലൈന്‍ സംവിധാനം ഇതുവരെ പൂര്‍ത്തിയാകായിട്ടില്ല. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിവേദനം സഭാ പ്രതിനിധികള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍, ഓഫ്‌ലൈനായി അപേക്ഷകള്‍ സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇഡബ്‌ള്യുഎസ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ ഔദ്യോഗിക മാതൃക തയാറായിട്ടില്ല. ഇതിനാല്‍ വെള്ളപേപ്പറില്‍ അപേക്ഷകള്‍ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. അപേക്ഷയുടെ മാതൃകയും സര്‍ക്കാര്‍ പുറത്തിറക്കി.
ഇഡബ്‌ള്യുഎസ് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക