Arts - 2024

ക്രൈസ്തവ അവഹേളനവുമായി സിനിമ പോസ്റ്റര്‍: പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് 'കാസ'

സ്വന്തം ലേഖകന്‍ 21-02-2020 - Friday

കൊച്ചി: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ച് ക്രൈസ്തവ വിരുദ്ധത പ്രകടമാക്കി കൊണ്ടുള്ള പുതിയ ചലച്ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 'ക്രിസ്തുവിന്റെ അന്ത്യ അത്താഴം' വളരെ മോശമായ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് വിപിന്‍ അറ്റ്ലി എന്ന സംവിധായകനാണ് 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' എന്ന പേരിലുള്ള ചലച്ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. ആവിഷ്കാര സ്വാത്രന്ത്യത്തിന്റെ പേരിൽ എന്ത് ആഭാസവും ചെയ്തു കൂട്ടാമെന്ന വികലമായ ചിന്താഗതിയെ അപലപിക്കുന്നതായി ക്രൈസ്തവ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലിയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) പ്രസ്താവനയില്‍ കുറിച്ചു.

പരിശുദ്ധ കുർബാനയുടെ സ്ഥാപനവുമായി ബന്ധമുള്ളത് കൊണ്ട് തന്നെ ക്രിസ്തീയ ആരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അന്ത്യ അത്താഴം. നാലു സുവിശേഷകന്മാരും വളരെ വ്യക്തമായി ഇത് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കലയുടെയും, ധാർമികതയുടെയും മൂല്യങ്ങൾക്ക് ഒട്ടും ചേരാത്ത നികൃഷ്ടമായ ഈ പ്രവർത്തി നിർഭാഗ്യകരമാണ്. പെസഹാ വിരുന്നിൽ ക്രിസ്തുവിന്റെയും, ശിഷ്യന്മാരുടെയും സ്ഥാനത്തു ആഭാസന്മാരെയും, മദ്യപാനികളെയും പ്രതിഷ്ഠിക്കുക വഴി ക്രൈസ്തവ സമൂഹത്തെ പൂർണമായ തോതിൽ അധിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുന്ന ഈ പോസ്റ്റർ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയും നേരിടേണ്ടി വരുമെന്നും 'കാസ' അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 13