India - 2025
വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദികന്‍ മരിച്ചു
സ്വന്തം ലേഖകന്‍ 24-02-2020 - Monday
കോതമംഗലം: നേര്യമംഗലത്തിനു സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദികന്‍ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫില്‍ വിദ്യാര്‍ഥി മൂവാറ്റുപുഴ രണ്ടാര്‍ പടിഞ്ഞാട്ടുവയലില്‍ ഫാ.ജോണ്‍ (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓടെ ആവോലിച്ചാലിനു സമീപം പെരിയാറിലാണ് അപകടം. ആവോലിച്ചാല്‍ കടവില്‍നിന്ന് അല്‍പ്പദൂരം നീങ്ങിയപ്പോഴേക്കുമാണ് തടികൊണ്ടുള്ള വഞ്ചി ഉലഞ്ഞു മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു വൈദികര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പുഴയില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചി ഉടന്‍ തുഴഞ്ഞെത്തി അപകടത്തില്‍പ്പെട്ട മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും ഫാ. ജോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന ഇഞ്ചത്തൊട്ടി പള്ളി വികാരി ഫാ.ജയിംസ് ചൂരത്തൊട്ടി, മലയിഞ്ചി സെന്റ് തോമസ് പള്ളിവികാരി ഫാ. ആന്റണി മാളിയേക്കല്‍ എന്നിവരെ ധര്‍മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മൂവാറ്റുപുഴ രണ്ടാര്‍ പടിഞ്ഞാറ്റുവയലില്‍ പരേതനായ റിട്ട. പോലീസ് ഓഫീസര്‍ ജേക്കബ് റിട്ട. അധ്യാപിക റോസിലി ദമ്പതികളുടെ മകനാണ്. ഏക സഹോദരന്‍: സോബിന്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക