India - 2025

ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ 56ാമത് അസംബ്ലി ഫെബ്രുവരി 29ന്

സ്വന്തം ലേഖകന്‍ 24-02-2020 - Monday

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) 56ാം അസംബ്ലിയും മാധ്യമപ്രവര്‍ത്തകരുടെ 25ാം ദേശീയ കണ്‍വെന്‍ഷനും ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗോണ്സാല്‍വസിന്റെ അധ്യക്ഷതയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബസ്തിസ്ത ദ്വിക്വാത്രോ ഉദ്ഘാടനം ചെയ്യും. 'മാധ്യപ്രവര്‍ത്തനം ഇന്ന്: തത്വങ്ങളുടെ മേല്‍ പ്രായോഗിതാവാദത്തിന്റെ മേല്‍ക്കോയ്മയോ' എന്നതാണ് വിചിന്തന വിഷയം. അച്ചടി മാധ്യമ മേഖലയില്‍ ഡല്‍ഹിയില്‍ മൂല്യാധിഷ്ഠിത സേവനം നടത്തിയ 25 പേരെയും ആദരിക്കും.

ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, ഡോ. ജോണ്‍ ദയാല്‍, ജസ്വന്ത് കൗര്‍, ജോസ് കവി, സയ്യിദ് ജര്‍സുമാല്‍, ആശാ ഖോസ, ജോമി തോമസ്, അജ്ജു ഗ്രോവര്‍, ബിജയ് കുമാര്‍ മിന്‍ജ് എന്നിവരെയാണ് ആദരിക്കുന്നത്. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ മുഖ്യ പ്രഭാഷണവും ബറയ്പ്പൂര്‍ ബിഷപ്പും സാമൂഹ്യ സന്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ കമ്മീഷന്റെ ചെയര്‍മാനുമായ ഡോ. സാല്‍വദോര്‍ ലോംബോ അനുഗ്രഹ പ്രഭാഷണവും നടത്തും. മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ്, പുരസ്‌കാര സമര്‍പ്പണം നടത്തും.

More Archives >>

Page 1 of 304