Purgatory to Heaven. - April 2024

ആത്മാക്കളുടെ രക്ഷയ്ക്കായി പതിവിലും കൂടുതല്‍ പ്രാര്‍ത്ഥിക്കുക.

സ്വന്തം ലേഖകന്‍ 28-04-2023 - Friday

“ദൈവത്തിന്റെ സ്നേഹഭാജനങ്ങളും, വിശുദ്ധരാകുവാനായി വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും, കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും” (റോമാ 1:7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:ഏപ്രില്‍-28

നമുക്ക് മുന്‍പേ മരിച്ചു പോയവരുമായവരുടെ ഓര്‍മ്മകള്‍, നമ്മുടെ നിത്യജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും നമുക്കൊപ്പമുണ്ടായിരിക്കണം. ഇതാണ് അവര്‍ അര്‍ഹിക്കുന്ന അനുസ്മരണം. 'അവരെ അനുസ്മരിക്കുക' എന്ന്‍ പറയുമ്പോള്‍ അത് വാക്കില്‍ മാത്രം ഒതുങ്ങേണ്ടതല്ല. മറിച്ച് പ്രാര്‍ത്ഥനകള്‍ കൊണ്ട് അവരെ സ്മരിക്കാന്‍ നാം പഠിക്കണം. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ നിന്ന്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകളെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോണ്‍ XXIII)

വിചിന്തനം:

വിശുദ്ധ സിപ്രിയന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു : “ശുദ്ധീകരണസ്ഥലത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍ നമുക്കായി കാത്തിരിക്കുകയാണ്. സ്വര്‍ഗീയ സമ്മാനത്തെ പറ്റിയുള്ള ആനന്ദത്തില്‍ നമ്മളും പങ്കാളികളാകണമെന്ന് അവര്‍ വളരെയധികം ആഗ്രഹിക്കുന്നു. നാം നല്‍കുന്ന പ്രാര്‍ത്ഥന കൊണ്ടുള്ള പരിഗണനകളില്‍ അവര്‍ ഏറെ സന്തോഷിക്കുന്നു.” ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള മോക്ഷത്തിന്റെ ചങ്ങലയുമായി ബന്ധപ്പെട്ടിരിക്കുന്ന കണ്ണിയാണ് പ്രാര്‍ത്ഥന. നമ്മുടെ പ്രിയപ്പെട്ടവര്‍ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉടന്‍ പ്രവേശിക്കുവാന്‍ വേണ്ടി പതിവിലും കൂടുതല്‍ നേരം പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »