India - 2025
കേരള കത്തോലിക്ക സഭ ഇന്ന് മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു
08-03-2020 - Sunday
കൊച്ചി: 'മദ്യവിമുക്ത സഭയും സമൂഹവും' എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചു കേരള കത്തോലിക്ക സഭ ഇന്ന് മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു. ഇന്ന് എല്ലാ ദേവാലയങ്ങളിലും ദിവ്യബലി മധ്യേ ഇടയലേഖനം വായിക്കും. രൂപത, ഇടവക തലങ്ങളില്‍ സെമിനാറുകള്‍, ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രാര്‍ഥന കൂട്ടായ്മ, ബോധവത്കരണ ക്ലാസുകള്‍, ഫിലിം, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, തെരുവു നാടകങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്നു കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കല്‍ അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 21ാം വാര്‍ഷികവും സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 22, 23 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കുമെന്നു സമിതി സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അറിയിച്ചു.