India - 2025
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ സിനഡിന് സമാപനം
സ്വന്തം ലേഖകന്‍ 06-03-2020 - Friday
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഇരുപത്തിനാലാമത് സാധാരണ എപ്പിസ്കോപ്പൽ സിനഡിന് സമാപനം. മാർച്ച് 2നു ആരംഭിച്ച സിനഡില്‍ സഭയിലെ സുന്നഹദോസ് കമ്മീഷൻ സെക്രട്ടറിമാരുമായും സന്യാസ സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർമാരുമായും മെത്രാന്‍മാര്‍ കൂടിക്കാഴ്ച്ച നടത്തി. സഭയുടെ അജപാലനപരമായ വിഷയങ്ങളും മറ്റു പൊതു വിഷയങ്ങളും സിനഡ് ചർച്ച ചെയ്തു. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷനായിരിന്നു. സിനഡിനോട് അനുബന്ധിച്ച് മെത്രാന്മാർ സഭയുടെ വൈദിക പരിശീലന കേന്ദ്രമായ നാലാഞ്ചിറയിലെ സെൻ്റ് മേരീസ് മലങ്കര സെമിനാരി സന്ദർശിച്ചു.
ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ്, ഡോ. തോമസ് മാർ അന്തോണിയോസ്, ഡോ. വിൻസെൻറ് മാർ പൗലോസ്, ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ ഏബ്രഹാം മാർ യൂലിയോസ് എന്നിവർ സംബന്ധിച്ചു. വൈദിക പരിശീലനത്തിന്റെ പാഠ്യപദ്ധതിയും പരിശീലന പദ്ധതിയും പരിഷ്കരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ഏപ്രിൽ 1, 2 തീയതികളിൽ സിനഡ് വീണ്ടും സമ്മേളിക്കും.