India - 2025

ക്രിസ്ത്യന്‍ ഹോസ്പിറ്റലിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

06-03-2020 - Friday

കൊച്ചി: കര്‍ണാടക മാണ്ഡ്യയില്‍ മലയാളി കന്യാസ്ത്രീകള്‍ നടത്തുന്ന സാന്‍ജോ ആശുപത്രിക്കുനേരേ വ്യാജ ആരോപണം ഉന്നയിച്ച് നടത്തിയ ആക്രമണത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരേ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അവസാന ഉദാഹരണമാണ് ഇതെന്നും ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള സംഘടിത ആക്രമണം ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്നതായും പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടങ്ങള്‍ അറിഞ്ഞുള്ള ഇത്തരം സംഘടിത അക്രമങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷര്‍ പി.ജെ. പാപ്പച്ചന്‍, സെക്രട്ടറിമാരായ ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, രൂപത പ്രസിഡന്റുമാരായ ഫ്രാന്‍സീസ് മൂലന്‍, ഐപ്പച്ചന്‍ തടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 307