India - 2025
ലക്ഷം മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും സൗജന്യമായെത്തിച്ച് എറണാകുളം-അങ്കമാലി അതിരൂപത
18-03-2020 - Wednesday
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ലക്ഷം മാസ്കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും സൗജന്യ വിതരണം തുടങ്ങി. മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിനു മാസ്കുകളും സാനിറ്റൈസറുകളും കൈമാറി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം നിർവഹിച്ചു.
കോവിഡ് 19 ഉൾപ്പടെ സമൂഹത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹൃദയയുടെ ഇടപെടലുകൾ മാതൃകാപരമാണെന്നു മേയർ പറഞ്ഞു. സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവള്ളിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ.ഡോ.ഹോർമിസ് മൈനാട്ടി, ചാൻസലർ റവ.ഡോ. ബിജു പെരുമായൻ, നടനും സഹൃദയ ഡയറക്ടർ ബോർഡ് അംഗവുമായ സിജോയ് വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.പീറ്റർ തിരുതനത്തിൽ, ഫാ.ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പി.ജെ.പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
എറണാകുളം ജനറൽ ആശുപത്രി, പോലീസ് സ്റ്റേഷനുകൾ, ആരോഗ്യ പ്രവർത്തകർ, ഡ്രൈവർമാർ എന്നിവർക്കും വിവിധ പൊതു സ്ഥലങ്ങളിലും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്നു ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)