India - 2024

ഗര്‍ഭഛിദ്ര വ്യവസ്ഥകള്‍ തിടുക്കത്തില്‍ ലളിതവത്കരിക്കുന്നത് കോര്‍പറേറ്റ് കമ്പനികള്‍ക്ക്? ചോദ്യമുയര്‍ത്തി ഡീന്‍ കുര്യാക്കോസ്

19-03-2020 - Thursday

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഗര്‍ഭഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവില്‍ ഉള്‍പ്പെടെ ഇളവുകള്‍ അനുവദിക്കുന്ന ഭേദഗതി നിയമത്തിന്റെ ദുരുപയോഗ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പൊതുസമൂഹവും ജനപ്രതിനിധികളും. ബുധനാഴ്ച രാത്രിയാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ 2020 ലോക്‌സഭയില്‍ പാസായത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അവതരിപ്പിച്ച ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള എംപി ഡീന്‍ കുര്യാക്കോസ് മാത്രമാണ് അടിമുടി എതിര്‍ത്തു സംസാരിച്ചത്. വനിത എംപിമാരടക്കം കാലത്തിന്റെ അനിവാര്യതയെന്നും പുരോഗമനപരമെന്നും ചൂണ്ടിക്കാട്ടി ബില്ലിനെ അനുകൂലിച്ചാണ് സംസാരിച്ചത്.

ഗര്‍ഭഛിദ്ര നിയമത്തിലെ വ്യവസ്ഥകള്‍ തിടുക്കപ്പെട്ടു ലളിതവത്കരിക്കുന്നത് രാജ്യത്തെ വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കു വേണ്ടിയെന്നു ഡീന്‍ കുര്യാക്കോസ് ചര്‍ച്ചയില്‍ ആരോപിച്ചു. 1971ലെ നിയമത്തില്‍ 12 ആഴ്ച വരെ ഗര്‍ഭഛിദ്രത്തിനായി ഒരു മെഡിക്കല്‍ ഓഫീസറുടെ സെര്‍ട്ടിഫിക്കേഷനും, 20 ആഴ്ചവരെ രണ്ടു മെഡിക്കല്‍ ഓഫീസര്‍മാരും, 20 ആഴ്ചയ്ക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലും ആണ് ഗര്ഭകഛിദ്രം നടത്താന്‍ അനുമതി ഉണ്ടായിരുന്നത്.

പുതിയ ഭേദഗതി പ്രകാരം 20 ആഴ്ച്ച വരെ ഒരു ഡോക്ടറും, 20 മുതല്‍ 24 ആഴ്ച വരെ രണ്ടു ഡോക്ടറും ശിപാര്‍ശ ചെയ്താല്‍ ഗര്‍ഭഛിദ്രം സാധ്യമാകും. ഈ രീതിയില്‍ ലളിതവത്കരിക്കുന്നത് അനിയന്ത്രിതമായി ഗര്‍ഭഛിദ്രത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനു മാത്രമാണ്. 25 ആഴ്ചയാവുന്‌പോള്‍ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തും. ആ ഘട്ടത്തിലെ ഗര്‍ഭഛിദ്രം, ഫലത്തില്‍ കൊലപാതകത്തെ നിയമവത്കരിക്കലും ഭരണഘടനാനുസൃതമായി നിഷ്‌കര്‍ഷിക്കപ്പെട്ട ജീവിക്കാനുള്ള അവകാശം നിഷേധിക്കലുമാണെന്നും ഡീന്‍ ചൂണ്ടിക്കാട്ടി.

ലോകത്തില്‍ 20 ആഴ്ചക്കുശേഷം ഗര്‍ഭഛിഛിദ്രം ലളിതവത്കരിച്ച എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഗര്‍ഭഛിഛിദ്രത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഡോക്ടര്‍മാരെ പ്രോസിക്യൂഷന് വിധേയമാക്കണം. ഇതിനോടൊപ്പം ലോകത്തിലെന്പാടും മള്‍ട്ടിനാഷണല്‍ കോര്‍പറേറ്റ് കമ്പനികള്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിനായി മനുഷ്യഭ്രൂണം ഉപയോഗിക്കുന്നതുള്‍പ്പെടെ കണക്കിലെടുക്കുന്‌പോള്‍ ഗര്‍ഭഛിദ്രത്തെ പ്രോല്‍സാഹിപ്പിക്കുന്നത് ഈ കമ്പനികള്‍ക്കു വേണ്ടിയാണെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

ഗര്ഭ ഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിന് ശേഷം 24 ആഴ്ചയായി ഉയര്‍ത്താനുള്ള നിയമഭേദഗതിയാണ് ഇതോടെ പാസായത്. നിലവില്‍ ഗര്ഭനഛിദ്രം അനുവദനീയമായ കാലളയവ് 20 ആഴ്ചയായിരുന്നു. മാനഭംഗത്തിന് ഇരയായവര്‍ക്കോ ഗുരുതര പരിക്കേറ്റ വനിതകള്‍ക്കോ മാത്രമാണ് അനുവദനീയ കാലയളവില്‍ ഗര്ഭയഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥ. അനിവാര്യ ഘട്ടത്തില്‍ നിയമപ്രകാരം ചുമതലപ്പെടുത്തുന്നവരോടല്ലാതെ ഗര്‍ഭഛിദ്രം നടത്തിയ വനിതയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താനും അനുമതിയില്ല.

അഞ്ചു മാസം വരെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന, 1971ല്‍ പാസാക്കിയ നിയമമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്ഭതഛിദ്രം നടത്താന്‍ നിലവിലെ നിയമപ്രകാരം കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ബില്‍ കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും ആരോഗ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. മാനഭംഗത്തിനിരയായ കുട്ടികള്‍ക്കോ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ ഭിന്നശേഷിക്കാരായ പെണ്കുടട്ടികള്‍ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉടന്തിന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറു മാസത്തിനകം സ്വതന്ത്രമായി ഗര്ഭരഛിദ്രം നടത്താനും നിയമഭേദഗതിയിലൂടെ സാധിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. പുതിയ നടപടി ശിശുമരണ നിരക്ക് കുറയ്ക്കാനും വഴിയൊരുക്കുമെന്നാണ് മറ്റൊരു സര്‍ക്കാര്‍ വിശദീകരണം. സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളിലൂടെയുള്ള ഗര്ഭരഛിദ്രങ്ങള്‍ മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം പത്തു വനിതകള്‍ മരിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 310