India - 2025

കെ‌സി‌ബി‌സി പ്രോലൈഫ് ദിനാഘോഷം മാറ്റിവച്ചു

17-03-2020 - Tuesday

കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നു കെസിബിസി പ്രോലൈഫ് സമിതി 25നു തിരുവനന്തപുരത്തു നടത്താനിരുന്ന പ്രോ ലൈഫ് ദിനാഘോഷം മാറ്റിവച്ചു. റാലിയും സമ്മേളനവും മാറ്റിവെച്ചെങ്കിലും മാര്‍ച്ച് 25നു അഞ്ചു ലക്ഷത്തോളം പ്രോലൈഫ് കുടുംബങ്ങള്‍ ഉപവസിച്ച് കോവിഡ് 19 ദുരന്തത്തില്‍ നിന്ന് ലോക ജനതയെ രക്ഷിക്കുക, ഉദരത്തിലെ കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കുക തുടങ്ങിയ നിയോഗങ്ങള്‍ക്കായി ഭവനങളിലും ദേവാലയങ്ങളിലും കോണ്‍വെന്‍റുകളിലും മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുമെന്ന് കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, പ്രസിഡന്‍റ് സാബു ജോസ് എന്നിവര്‍ അറിയിച്ചു.

More Archives >>

Page 1 of 310