Arts - 2025
കൊറോണയ്ക്കെതിരെ പൊരുതുന്ന രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ക്രൈസ്റ്റ് ദി റെഡീമര്‍’
സ്വന്തം ലേഖകന്‍ 20-03-2020 - Friday
റിയോ ഡി ജെനീറോ: അതിഭീകരമായ വിധത്തില്‍ ആഗോള തലത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ പൊരുതുന്ന രാജ്യങ്ങള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക പ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമര്‍' രൂപം. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബ്രസീലിലെ റിയോ ഡി ജെനീറോയിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ല്‍ വിവിധ രാജ്യങ്ങളുടെ പേരുകളും പതാകകളും മിന്നിമറഞ്ഞത്. കൊറോണക്കിരയായവരോടുള്ള ആദരണാര്‍ത്ഥം റിയോ ഡി ജെനീറോയിലെ ആര്‍ച്ച് ബിഷപ്പ് ഡോം ഒരാനി ടെംപെസ്റ്റായുടെ നേതൃത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ചാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളുടെ പേരുകളും പതാകകളും തെളിഞ്ഞത്.
38 മീറ്റര്‍ ഉയരമുള്ള പ്രതിമയില്‍ റിയോ ഡി ജെനീറോയിലെ കോര്‍ക്കൊവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ രൂപം പുതിയ ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് പരിഗണിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിച്ച രൂപം സ്ഥിതി ചെയ്യുന്ന സ്ഥലം കൊറോണയെ തുടര്‍ന്ന്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം ബ്രസീലില്‍ ഇതുവരെ 529 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു പേരാണ് രോഗബാധിതരായി മരിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക