News - 2025
ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് ബിഷപ്പ് മരണമടഞ്ഞു
സ്വന്തം ലേഖകന്‍ 26-03-2020 - Thursday
ലൊംബാര്‍ദിയ: കോവിഡ് 19 രോഗം ബാധിച്ച് എത്യോപ്യയിലെ മിഷ്ണറി പ്രദേശത്തിന്റെ ഉത്തരവാദിത്വമുണ്ടായിരിന്ന സലേഷ്യൻ സഭാംഗമായ ബിഷപ്പ് ആഞ്ചലോ മോറെഷി മരണമടഞ്ഞു. കോവിഡ് 19 ബാധിച്ച് മരണമടയുന്ന ആദ്യ ബിഷപ്പാണ് അദ്ദേഹം. ഇന്നലെ ഇറ്റാലിയൻ നഗരമായ ലൊംബാര്‍ദിയായിലെ ബ്രെസിയയിൽ വച്ചാണ് അദ്ദേഹം ദിവംഗതനായതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഇറ്റാലിയന്‍ സ്വദേശിയായ അദ്ദേഹം 1991- മുതല്‍ എത്യോപ്യയിലാണ് സേവനം ചെയ്തു കൊണ്ടിരിന്നത്. 2010 ജനുവരിയില്‍ ബിഷപ്പായി നിയമിക്കപ്പെടുകയായിരിന്നു.
യുവജനങ്ങളുടെയും പാവങ്ങളുടെയും ഇടയിലേക്ക് ഇറങ്ങിച്ചെന്നു അവരെ വിശ്വാസത്തിലേക്ക് കൈപിടിച്ച് ഉയർത്തുവാൻ ശ്രമിച്ചിരുന്ന അദ്ദേഹം വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരിന്നു. എത്യോപ്യയിലെ കത്തോലിക്കാ സമൂഹം അദ്ദേഹത്തെ അബ്ബാ (പിതാവേ) എന്നാണ് വിളിച്ചിരുന്നത്. ബിഷപ്പിന്റെ ആകസ്മിക മരണത്തില്‍ എത്യോപ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ദുഃഖം രേഖപ്പെടുത്തി. വേദനയിലൂടെ കടന്നു പോകുന്ന വിശ്വാസികള്‍ക്കും വൈദികര്‍ക്കും സന്യസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി സമിതി പ്രസ്താവനയില്‍ കുറിച്ചു. ഇരുപത്തിഅയ്യായിരം കത്തോലിക്ക വിശ്വാസികള്‍ താമസിക്കുന്ന മിഷ്ണറി പ്രദേശത്തിന്റെ ഉത്തരവാദിത്വമായിരിന്നു ബിഷപ്പ് ആഞ്ചലോ നിര്‍വ്വഹിച്ചുകൊണ്ടിരിന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക