News - 2024

റോം രൂപതയുടെ വികാരി ജനറാളിന് കോവിഡ് 19

സ്വന്തം ലേഖകന്‍ 31-03-2020 - Tuesday

വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ വികാരി ജനറാളായ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊനാറ്റിസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗത്താല്‍ ദുഃഖിക്കുന്ന അനേകരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ ദൈവം തന്ന ഒരു അവസരമായി ഇതിനെ കാണുന്നുവെന്നും അവര്‍ക്ക് വേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും കർദ്ദിനാൾ ആഞ്ചലോ പറഞ്ഞതായി അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .

ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായ റോം രൂപതയുടെ അനുദിനമുള്ള കാര്യങ്ങളില്‍ നേതൃത്വം നൽകുന്നത് കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് ആണ്. അറുപത്തിയാറു വയസ്സുള്ള ഡൊണാറ്റിസിനെ 2014 ൽ ഫ്രാൻസിസ് മാർപാപ്പയാണ് ബിഷപ്പായി തിരഞ്ഞെടുത്തത്. 2017ല്‍ റോമിലെ വികാരി ജനറാളായും 2018ല്‍ കര്‍ദ്ദിനാളായും ഉയര്‍ത്തി. പനിയെ തുടര്‍ന്നു അദ്ദേഹം സെല്‍ഫ് ഐസൊലെഷനിലായിരിന്നു. അതേസമയം ഫ്രാന്‍സിസ് പാപ്പക്കു കോവിഡ് 19 ഇല്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റിലും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »