News - 2025
ജെറുസലേമിലെ വിശുദ്ധവാരം: പുതിയ തീരുമാനങ്ങള്‍ക്ക് നിര്‍ബന്ധിതരാകുന്നുവെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ്
സ്വന്തം ലേഖകന്‍ 01-04-2020 - Wednesday
ജെറുസലേം: കൊറോണ പശ്ചാത്തലത്തില്‍ പുണ്യസ്ഥലമായ ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് വിശുദ്ധവാരത്തിനായുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. മാർച്ച് 25ന് ആരാധനാ തിരുസംഘവും പൗരസ്ത്യ സഭകളുടെ തിരുസംഘവും ഇറക്കിയ ഉത്തരവുകളനുസരിച്ചാണ് വിശുദ്ധ നാട്ടിലെ വിശുദ്ധ വാരാചരണം നടക്കുക. മാര്‍ഗ്ഗ നിര്‍ദേശ പ്രകാരം വരുന്ന ഓശാന ഞായറാഴ്ച ഒലിവ് ചില്ലയുമായുള്ള പ്രദക്ഷിണം ജെറുസലേമില്‍ നടക്കില്ല. ഇതു വരെ അനുഭവിക്കാത്ത പുതിയ തീരുമാനങ്ങള്‍ക്ക് നിർബന്ധതിരാവുന്നുവെന്ന് വിശുദ്ധ നാട്ടിലെ വത്തിക്കാന്റെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല വ്യക്തമാക്കി. യേശുവിന്റെ തിരുക്കല്ലറ ദേവാലയം സ്ഥിതി ചെയ്യുന്ന കബറിടത്തിലുള്ള ആഘോഷങ്ങൾ ചുരുക്കുമെന്ന് അറിയിച്ച അദ്ദേഹം ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിവസങളിലെ തിരുക്കർമ്മങ്ങൾ ഉപേക്ഷിക്കയില്ലെന്നും പറഞ്ഞു.
അറബിക് ഭാഷയിൽ ത്രിദിന തിരുക്കർമ്മങ്ങൾ പാത്രിയാർക്കേറ്റിൻ്റെ സഹകത്തീഡ്രലില്‍വെച്ചായിരിക്കും നടക്കുക. വൈദികരോട് ആശീർവദിച്ച ഒലിവ് ശാഖയും, വെഞ്ചിരിച്ച ഹന്നാന്‍ വെള്ളം നിറച്ച കുപ്പികളും ജനങ്ങൾക്ക് മുൻകൂട്ടി ലഭ്യമാക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസം ബലി (Chrism Mass) പെന്തക്കുസ്ത നാളുകളിലേക്ക് മാറ്റിവച്ചതായും അദ്ദേഹം അറിയിച്ചു. കത്തീഡ്രൽ പള്ളിയിലെ ത്രിദിന പെസഹാ തിരുക്കർമ്മങ്ങൾ ലോകം മുഴുവനും വിവിധ ഭാഷകളിൽ ടെലവിഷൻ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കൊറോണാ വൈറസ് ബാധിതരെ പ്രാർത്ഥനയിൽ ഓർമ്മിക്കാനും ആവശ്യപ്പെട്ടു കൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ വിശുദ്ധവാര നിർദ്ദേശങ്ങൾ അവസാനിപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക