News - 2025
യേശുവിനെ ധരിപ്പിച്ച മുള്‍മുടി വീണ്ടും നോട്രഡാം കത്തീഡ്രലിലേക്ക്
സ്വന്തം ലേഖകന്‍ 08-04-2020 - Wednesday
പാരീസ്: യേശുവിനെ ധരിപ്പിച്ച മുള്‍മുടി ദുഃഖ വെള്ളിയാഴ്ച പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വണക്കത്തിനായിവെക്കും. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ചാനലുകളിലൂടെയും വിവിധ നവമാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേക്ഷണം ലഭ്യമാക്കും. ഒരു വര്‍ഷം മുന്‍പ് നോട്രഡാം കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരുന്നു. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്കളിലും മുള്‍മുടിയുടെ വണക്കം നോട്രഡാം കത്തീഡ്രലില്‍ നടത്താറുണ്ടായിരുന്നു.
ഇതു കൂടി പരിഗണിച്ചാണ് തിരുശേഷിപ്പ് ദുഃഖ വെള്ളിയാഴ്ച ദേവാലയത്തിലേക്ക് കൊണ്ടുവരുന്നത്. തിരുശേഷിപ്പുമായി നേരത്തെ നഗരപ്രദക്ഷിണത്തിന് പദ്ധതി തയാറാക്കിയിരിരുന്നുവെങ്കിലും റദ്ദാക്കുകയായിരിന്നു. ജെറുസലേമില്‍നിന്ന് കുരിശുയുദ്ധകാലത്തു കൊണ്ടുവന്ന മുള്‍മുടി യൂറോപ്പിലെ പല ചക്രവര്‍ത്തിമാരിലൂടെയും കൈമാറി ലൂയി ഒമ്പതാമനില്‍ എത്തിച്ചേരുകയായിരുന്നു. അദ്ദേഹമാണ് പിന്നീട് നോട്രഡാം ദേവാലയത്തില്‍ വെള്ളിയിലും സ്വര്‍ണത്തിലും മെനഞ്ഞ ഒരു സ്ഫടികഗോളത്തില്‍ മുള്‍മുടി സംരക്ഷിക്കാനേല്‍പ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക