News - 2025

കോവിഡ് 19: ചൈനയുടെ സഹായങ്ങൾക്ക് നന്ദി അറിയിച്ച് വത്തിക്കാന്‍

11-04-2020 - Saturday

വത്തിക്കാന്‍ സിറ്റി: കോവിഡ് 19 രോഗം വിതച്ചിരിക്കുന്ന ദുരന്തവേളയിൽ ചൈന നല്‍കുന്ന സഹായങ്ങൾക്കു നന്ദി അറിയിച്ച് വത്തിക്കാന്‍. ചൈനയിൽ നിന്നെത്തുന്ന സഹായത്തിന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് മേധാവി മാറ്റിയോ ബ്രൂണിയാണ് നന്ദി അറിയിച്ചത്. ചൈനയിലെ കത്തോലിക്ക മെത്രാന്മാരും വിശ്വാസികളുമുൾപ്പെടെ നിരവധി പേരും പല സ്ഥാപനങ്ങളും ഈ ദിനങ്ങളിൽ വത്തിക്കാന്‍റെ ഫാർമസിയിലേക്ക് സഹായം എത്തിച്ചിട്ടുണ്ടെന്ന് ചൈനയിലെ എല്ലാ ജനങ്ങളുടെയും കത്തോലിക്ക സമൂഹത്തിൻറെയും ഐക്യദാർഢ്യത്തിൻറെ ആവിഷ്ക്കാരമാണ് ഇതെന്നും അദ്ദേഹം പ്രസ്താവനയിൽ കുറിച്ചു.


Related Articles »