Faith And Reason - 2024
യുഎസ് നിയമങ്ങളെ ബൈബിള്‍ സ്വാധീനിക്കുന്നു: സര്‍വ്വേഫലം പുറത്ത്
സ്വന്തം ലേഖകന്‍ 16-04-2020 - Thursday
വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേരും രാജ്യത്തെ നിയമങ്ങളെ ബൈബിള്‍ സ്വാധീനിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 49 ശതമാനവും യു.എസ് നിയമങ്ങളെ നിര്‍ണ്ണായകമോ, ചെറിയ രീതിയിലോ ബൈബിള്‍ സ്വാധീനിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ ഫാക്റ്റ് ടാങ്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 19 ശതമാനം അമേരിക്കന്‍ നിയമങ്ങളില്‍ ബൈബിള്‍ അത്രയധികം സ്വാധീനം ചെലുത്തുന്നില്ലെന്നു രേഖപ്പെടുത്തി. ഒട്ടും തന്നെ സ്വാധീനം ചെലുത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ടത് 31 ശതമാനമാണ്.
യു.എസ് നിയമങ്ങളെ നിര്‍ണ്ണായകമോ, ചെറിയ രീതിയിലോ ബൈബിള്‍ സ്വാധീനിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടവരില്‍ 28 ശതമാനം പൊതു ജനതാല്‍പ്പര്യത്തെ ബൈബിള്‍ മറികടക്കുന്നുണ്ടെന്നു വെളിപ്പെടുത്തി. ഇവാഞ്ചലിക്കല്‍ സഭാവിശ്വാസികളില്‍ 58 ശതമാനവും അമേരിക്കന്‍ നിയമങ്ങളില്‍ ബൈബിളിനു നിര്‍ണ്ണായകമായ സ്വാധീനമുണ്ടെന്ന പക്ഷക്കാരാണ്. ഇവാഞ്ചലിക്കല്‍ വെളുത്തവര്‍ഗ്ഗക്കാരില്‍ 68 ശതമാനവും അഭിപ്രായപ്പെട്ടത് ബൈബിളും പൊതുജനതാല്‍പര്യവും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ബൈബിള്‍ പൊതുജന താല്‍പര്യത്തെ മറികടക്കുമെന്നാണ്. പെന്തക്കോസ്ത് സഭാംഗങ്ങളായ കറുത്ത വര്‍ഗ്ഗക്കാരില്‍ ഭൂരിഭാഗവും ബൈബിള്‍ നിയമങ്ങളെ നിര്‍ണ്ണായകമോ (47%), ചെറുതോ (29%) ആയി സ്വാധീനിക്കുന്നുണ്ടെന്ന അഭിപ്രായക്കാരാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക