News - 2025

വത്തിക്കാനിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒന്‍പതായി

സ്വന്തം ലേഖകന്‍ 22-04-2020 - Wednesday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ കൊറോണാ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം ഒന്‍പതായി. കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നത്. വ്യക്തിയെ ക്വാറന്റൈന് വിധേയമാക്കിയെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി രോഗം ബാധിച്ച വ്യക്തിയുമായി ജോലിസ്ഥലത്ത് സമ്പർക്കം പുലർത്തിയിരുന്നവരിൽ ഉചിതമായ നടപടികളും ശുചിത്വ പരിശോധനയും നടത്തിയതായും മറ്റൊരു വ്യക്തിക്കും രോഗം ബാധിച്ചിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ആകെ രോഗികളില്‍ ഏഴു പേരും വത്തിക്കാനിലെ ജീവനക്കാരാണ്. രണ്ടു പേര്‍ രോഗവിമുക്തരായിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »