India - 2025
ആതുര ശുശ്രൂഷകരുടെ സേവനത്തെ അഭിനന്ദിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍
23-04-2020 - Thursday
കാഞ്ഞിരപ്പള്ളി: കോവിഡ്19 ന്റെ ഭാഗമായി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ്, രൂപതയുടെ പരിധിയിലുള്ള മറ്റ് ആശുപത്രികളിലെ ജീവനക്കാരുടെ സേവനത്തെ അഭിനന്ദിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കോവിഡ്19 വ്യാപനത്തില്‍ ലോകമാകെ വലിയ ദുരിതത്തിലും വേദനയിലുമാണ്. കേരളത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ദൈവാനുഗ്രഹത്താല്‍ ഒരു പരിധിവരെ നമുക്ക് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന് മാര്‍ ജോസ് പുളിക്കല്‍ ചൂണ്ടിക്കാട്ടി. ഇതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ക്രൈസ്തവ സഭ എന്നിവ പ്രധാന പങ്കുവഹിച്ചു.
കോവിഡ്19നെ മാനേജമെന്റ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ വെല്ലുവിളികള്‍ ഏറ്റെടുത്താണ് സ്ഥാപനങ്ങളിലെത്തി ദൗത്യം നിറവേറ്റിയത്. ക്രൈസ്തവ ദര്‍ശനത്തിന്റെ പിന്‍ബലത്തോടെയുള്ള ത്യാഗാര്‍പ്പണമാണ് ഇത്. നഴ്‌സുമാരുടെ പ്രവര്‍ത്തനം വളരെ വിലപ്പെട്ടതാണ്. ഇവര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇവരുടെ ത്യാഗസന്നദ്ധതയും സമര്‍പ്പണവും വ്യക്തിജീവിതത്തില്‍ ഉണ്ടാകുമെന്ന് മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.