India - 2025
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആഘോഷങ്ങളില്ലാത്ത 75ാം ജന്മദിനം
19-04-2020 - Sunday
കാക്കനാട്: സീറോ മലബാര്‍ സഭയുടെ പിതാവും തലവനും കെ.സി.ബി.സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ 75ാം ജന്മദിനം പതിവു പോലെ ആഘോഷങ്ങളില്ലാതെ ലളിതമായി നടന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് പുതുഞായര്‍ ദിനത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന ഷെക്കൈന ചാനല്‍ സംപ്രേഷണം ചെയ്തു. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ സഭാകാര്യാലയത്തിലെ സഹപ്രവര്‍ത്തകരായ വൈദികരും സന്യസ്തരും കര്‍ദിനാളിന് ജന്മദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി കേക്ക് മുറിക്കുകയും രോഗഗ്രസ്ഥമായ ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം നല്‍കുകയും ചെയ്തു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജന്മദിന ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറയുന്നതായും കര്‍ദ്ദിനാള്‍ അറിയിച്ചു.