India - 2025
ഏകസ്ഥര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും തിരുവനന്തപുരം അതിരൂപത ആയിരം രൂപ വീതം കൈമാറി
സ്വന്തം ലേഖകന്‍ 18-04-2020 - Saturday
തിരുവനന്തപുരം: തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയിലെ ഏകസ്ഥർ, അന്ധർ, ബധിര മൂകർ, ഓഖി ദുരന്തത്തിനിരയായവർ, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് അതിരൂപത ആയിരം രൂപ വീതം കൈമാറി. കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. ഏ ആർ ജോണും അസി. ഡയറക്ടർ ഫാ. കാർവിൻ റോച്ചും ഇടവകകളിൽ സന്ദർശനം നടത്തി ഗുണഭോക്താക്കൾക്ക് തുക നേരിട്ട് നൽകുകയായിരിന്നു. അവശതയനുഭവിക്കുന്ന 209 പേർക്ക് കുടുംബശുശ്രൂഷ മിനിസ്ട്രി പ്രതിമാസം 1000/- രൂപ വീതം പെൻഷൻ നൽകി വരുന്നുണ്ട്.