India - 2025

അരലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ സംഭാവന ചെയ്ത് മംഗലപ്പുഴ സെമിനാരി

സ്വന്തം ലേഖകന്‍ 21-04-2020 - Tuesday

ആലുവ: ജോലിയും വരുമാനവുമില്ലാതെ പ്രതിസന്ധിയിലായിരുന്ന നൂറ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരലക്ഷം രൂപയുടെ ഭക്ഷണസാമഗ്രികള്‍ എത്തിച്ചുനല്‍കിക്കൊണ്ട് മംഗലപ്പുഴ സെമിനാരി. അരി, ആട്ട, പച്ചക്കറികള്‍ എന്നിവ അടങ്ങിയ കിറ്റാണ് ആലുവ ജനമൈത്രി പോലീസിന്റെ സഹായത്തോടുകൂടി പരിസരപ്രദേശങ്ങളിലുള്ള അര്‍ഹരായ അതിഥി തൊഴിലാളികളെ കണ്ടെത്തി നല്‍കിയത്.

കൂടാതെ, പൊതുജനത്തിനായി സേവനം ചെയ്യുന്ന അമ്പതോളം പോലീസുകാര്‍ക്ക് അരലിറ്റര്‍ വീതമുള്ള സാനിറ്റൈസര്‍ ബോട്ടിലുകളും മാസ്‌ക്കുകളും സെമിനാരിയില്‍ നിന്നു നല്‍കി. അടിയന്തര സഹായമായി ഇത്രയുമാണ് ചെയ്തിരിക്കുന്നതെങ്കിലും തുടര്‍ന്നും ഏതെങ്കിലും തരത്തില്‍ കൂടുതല്‍ സഹായങ്ങള്‍ ആവശ്യമുള്ളവരെ കണ്ടെത്തിയാല്‍ അറിയിക്കുവാനും സഹായിക്കാന്‍ സന്നദ്ധരാണെന്നും ജനമൈത്രി പോലീസിനെ സെമിനാരി നേതൃത്വം അറിയിച്ചിട്ടുമുണ്ട്.

More Archives >>

Page 1 of 316