India - 2024

നടവയൽ ദേവാലയത്തിന്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ പ്രഖ്യാപനം ശനിയാഴ്ച

സ്വന്തം ലേഖകന്‍ 23-04-2020 - Thursday

നടവയൽ: വയനാട്ടിലെ നടവയൽ ഹോളി ക്രോസ്സ് ഫൊറോനാ ദേവാലയത്തിന്റെ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന പദവി പ്രഖ്യാപനം ഏപ്രിൽ 25ന് നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വച്ച് നടത്തപ്പെടുന്ന പ്രഖ്യപന ചടങ്ങുകള്‍ക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ലോക്ക് ഡൌണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭവനങ്ങളിലായിരുന്നു കൊണ്ടാണ് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുക.

ഷെക്കെയ്ന ടെലിവിഷനിലും (ചാനല്‍ നമ്പര്‍ 512) മലനാട് ചാനലിലും (channel no. 876) ലും രാവിലെ 10മണി മുതൽ തത്സമയം സംപ്രേക്ഷണം ലഭ്യമാകുന്നതാണ്. പൗരസ്ത്യസഭകളില്‍ ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി. ദേവാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ അഭ്യര്‍ഥനയും പരിഗണിച്ചാണു പ്രത്യേക പദവി നല്‍കുന്നത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.


Related Articles »