News - 2025

വത്തിക്കാന്‍റെ എല്ലാവിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും

സ്വന്തം ലേഖകന്‍ 27-04-2020 - Monday

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടിയ വത്തിക്കാന്‍റെ എല്ലാവിഭാഗങ്ങളും മെയ് 4 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍റെ അദ്ധ്യക്ഷതയില്‍, വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ അദ്ധ്യക്ഷന്മാര്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന സമ്മേളനത്തിലാണ് കോവിഡ് 19 ദേശീയ പ്രതിരോധ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ മെയ് 4-ന് തുടങ്ങാമെന്നു തീരുമാനിച്ചത്.

രാജ്യത്തെ വൈറസ് ബാധയുടെ പ്രതിസന്ധികള്‍ ഇനിയും സുസ്ഥിതി പ്രാപിക്കാനിരിക്കെ, വളരെ കരുതലോടെയായിരിക്കും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. വൈറസ്ബാധയുടെ വ്യാപനം തടയാനുള്ള എല്ലാകരുതലുകളും ഇനിയും പാലിച്ചുകൊണ്ടായിരിക്കണം പാപ്പായുടെയും ആഗോളസഭയുടെയും സേവനം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് വിവിധ വകുപ്പുകളുടെ തലവന്മാരോട് കര്‍ദ്ദിനാള്‍ പരോളിന്‍ ആവശ്യപ്പെട്ടു.

ഇറ്റലിയുടെയും വത്തിക്കാന്‍റെയും ആദ്യഘട്ട നിയന്ത്രണങ്ങളോട് ഏറെ സുസ്ഥിരമായ വിധത്തില്‍ എല്ലാവകുപ്പുകളും സഹകരിച്ചതിന് കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മേളനത്തില്‍ പ്രത്യേകം നന്ദിപറഞ്ഞു.


Related Articles »