News - 2025
കോവിഡ്: അമേരിക്കയില്‍ മരണമടയുന്ന സന്യസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു
സ്വന്തം ലേഖകന്‍ 29-04-2020 - Wednesday
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അമേരിക്കയില്‍ രോഗം ബാധിച്ച് മരണമടയുന്ന വൈദികരുടെയും സിസ്റ്റേഴ്സിന്റെയും സംഖ്യയും വര്‍ദ്ധിക്കുന്നു. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ മേരിക്നോള്‍ സമൂഹത്തിന് അമേരിക്കയില്‍ മാത്രമായി ഒരു ഡസനിലധികം വൈദികരെ നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോർട്ടുകൾ പറയുന്നു. ഇവരിൽ രണ്ടുപേർക്കു മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചതെങ്കിലും മറ്റ് എട്ട് പേരും സമാന ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നുവെന്ന് ഐവിറ്റ്നസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്യാസ സമൂഹത്തില്‍ തന്നെ കോവിഡ് ബാധിച്ചവരുടെ എണ്ണം അന്‍പതോളമായി.
ഓസ്നിംഗിലെ മേരിക്നോള്‍ സെന്ററിൽ മുന്നൂറിലധികം വൈദികരും സന്യാസിനിമാരും താമസിക്കുന്നുണ്ട്. മറ്റ് സന്യാസിനി സമൂഹങ്ങളിലും കൊറോണ വൈറസ് പോസിറ്റീവ് നിരീക്ഷിച്ചവര്‍ ധാരാളമുണ്ട്. മേരിക്നോള്‍ എന്ന സെന്ററിലെ മുപ്പതോളം സന്യസിനിമാര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ കോവിഡ് 19 ബാധിച്ച് മരിക്കുന്ന വൈദികരുടെയും സന്യസ്ഥരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. ഏപ്രില്‍ പകുതിവരെയുള്ള കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ മാത്രം 130- ല്‍ അധികം വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. കൂദാശകള്‍ നല്‍കുന്നതിനിടെയും ആതുര സേവനത്തിനിടെയുമാണ് മിക്കവരും മരണപ്പെട്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക