News - 2025
അന്താരാഷ്ട്രതലത്തില്‍ ശാസ്ത്ര സഹകരണത്തിന് ആഹ്വാനവുമായി പാപ്പ
04-05-2020 - Monday
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്ര സഹകരണത്തിന് ആഹ്വാനംചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വാക്‌സിന്‍ വികസിപ്പിക്കാനായാല്‍ അതു ലോകത്തില്‍ എല്ലായിടത്തും ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലെ ലൈബ്രറിയില്‍നിന്നു സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രീയമായ നേട്ടങ്ങളും കഴിവുകളും അന്താരാഷ്ട്രതലത്തില്‍ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് അവശ്യ സേവനങ്ങള്‍ നല്കുന്നവര്‍ക്കു മാര്‍പാപ്പ നന്ദി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക