India - 2024

മാർ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരൻ നിര്യാതനായി

07-05-2020 - Thursday

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ ഫിലോമിന തൊടുകയിൽ. മക്കൾ, ചിന്നു, ചിൻസ്, ചിഞ്ചു. സഹോദരന്റെ വിയോഗത്തിൽ ദുഃഘിക്കുന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും പരേതന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത അറിയിച്ചു.


Related Articles »